സെക്‌സിന് ശേഷം

പങ്കാളിയുമൊത്തെ സെക്‌സ് ആസ്വദിച്ചശേഷം നിങ്ങള്‍ എന്ത് ചെയ്യും? സെക്‌സിലൂടെ പങ്കാളിയെ സന്തോഷിപ്പിക്കുകയെന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്‌സിന് ശേഷവും ആ സന്തോഷം നിലനിര്‍ത്തുകയെന്നത്.
സെക്‌സിന് ശേഷം മനപൂര്‍വമല്ലെങ്കിലും നിങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും പങ്കാളിയുടെ മനസിന് വേദന നല്‍കുന്നതാണ്. അത് പങ്കാളിയുടെ സെക്ഷ്വല്‍ മൂഡ് തന്നെ ഇല്ലാതാക്കും.
സെക്‌സിന് ശേഷം മറ്റെന്തെങ്കിലും ജോലിയില്‍ മുഴുകുന്ന പങ്കാളികളില്‍ പലരും സെക്‌സിനെ ഒരു കടമയായാണ് കാണുന്നതെന്ന് സെക്‌സ് തെറാപ്പിസ്റ്റായ ഡോ. പുഷ്‌കര്‍ ഗുപ്ത കുറ്റപ്പെടുത്തുന്നു. ലൈംഗികബന്ധം ആസ്വദിക്കാനുള്ളതാണ്. സെക്‌സിന് ശേഷവും ആ മാനസികാവസ്ഥ നിലനിര്‍ത്താന്‍ പലകാര്യങ്ങളും ചെയ്യാമെന്നിരിക്കെ പലരും സീരിയസായ ജോലികളില്‍ മുഴുകുകയാണ് പതിവ്. ഇത് തങ്ങള്‍ ചെയ്യുന്ന വലിയ തെറ്റുകളിലൊന്നാണെന്ന് പലരും തിരിച്ചറിയില്ലെന്നും പുഷ്‌കര്‍ ഗുപ്ത വ്യക്തമാക്കി.
പങ്കാളിയുടെ ഈ പ്രവൃത്തി മറ്റെയാളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അമിത് മിശ്ര ചൂണ്ടിക്കാണിക്കുന്നു.
സാധാരണയായി പല ദമ്പതികളും ആവര്‍ത്തിക്കാറുള്ള ‘സെക്‌സിന് ശേഷമുള്ള തെറ്റ്’ ഇവയാണ്.
കിടന്നുറങ്ങുക:
പല ദമ്പതികള്‍ക്കിടയിലും ഈ പ്രശ്‌നം കാണാം. ഒന്നുകില്‍ പങ്കാളികളില്‍ ഒരാള്‍ അല്ലെങ്കില്‍ രണ്ടുപേരും സെക്‌സിന് ശേഷം കിടന്നുറങ്ങും. ഇന്ന് ലൈംഗിക ബന്ധത്തിന്റെ ആനന്ദം കെടുത്തും.
വൃത്തിയാക്കാന്‍ പോകുക: ശാരീരിക ബന്ധം കഴിഞ്ഞാലുടന്‍ വാഷ്‌റൂമിലേക്ക് പോകുന്ന ശീലം ചിലര്‍ക്കുണ്ട്. പലപ്പോഴും പങ്കാളി സെക്‌സ് ആസ്വദിക്കുന്ന മൂഡിലാവും ഉണ്ടാവുക. നിങ്ങള്‍ ഉടന്‍ തന്നെ വാഷ്‌റൂമിലേക്ക് പോകുമ്പോള്‍ മറ്റേയാളില്‍ അത് വിഷമമുണ്ടാക്കും. തന്റെ ഭാഗത്തുനിന്നുണ്ടായ മോശമായ പ്രവൃത്തിയാണ് ഇതിന് കാരണമെന്ന തോന്നല്‍ അവരിലുണ്ടാകും. ഇത് സെക്‌സിന്റെ സന്തോഷം ഇല്ലാതാക്കും.
സുഹൃത്തിനെ വിളിക്കുക:
പലപ്പോഴും ഔദ്യോഗിക കാര്യങ്ങള്‍ക്കും മറ്റുമാകും നിങ്ങള്‍ സുഹൃത്തിനെ വിളിക്കുന്നത്. എങ്കിലും അതിന് പിറ്റേദിവസം രാവിലെ വരെ കാത്തിരുന്നുകൂടെ? സെക്‌സ് ആസ്വദിക്കാനുള്ള സമയത്ത് നിങ്ങളുടെ മൊബൈല്‍ ഫോണിലെ മെസേജില്‍ നിന്നും മിസ്ഡ് കോളില്‍ നിന്നും കണ്ണെടുക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക്  സംതൃപ്തി നല്‍കാനായില്ലെന്ന തോന്നല്‍ പങ്കാളിയിലുണ്ടാക്കും.
പഠനത്തിലോ ജോലിയിലോ മുഴുകുക:
സെക്‌സിന് ശേഷം പങ്കാളിയെ തനിച്ചാക്കി പഠനത്തിനോ അല്ലെങ്കില്‍ ജോലിയിലോ മുഴുകുന്ന ശീലം ചിലര്‍ക്കുണ്ട്. ഇത് ഒരിക്കലും നല്ല ലൈംഗികബന്ധത്തിന് യോജിച്ചതല്ല.
രണ്ടിടത്ത് ഉറങ്ങുക:
സെക്‌സിന് ശേഷം ചിലര്‍ ഗസ്റ്റ് റൂമിലോ, ടെറസിലോ പോയി കിടന്നുറങ്ങും. ഈ ശീലവും ആരോഗ്യകരമായ ലൈംഗികജീവിതത്തിന് യോജിച്ചതല്ല.
കുട്ടികളെ അടുത്ത് കൊണ്ടുവന്ന് കിടത്തുക:
സെക്‌സിന് ശേഷം നിങ്ങളുടെ സ്വകാര്യതയിലേക്ക് മറ്റാരെയെങ്കിലും കൊണ്ടുവരുന്നത് ഒരിക്കലും നല്ലതല്ല. ചില അമ്മമാര്‍ കുഞ്ഞുങ്ങളെ അടുത്തെടുത്ത് കിടത്താറുണ്ട്. എന്നാല്‍ ഇതെല്ലാം പങ്കാളിയുടെ ആനന്ദത്തെ തകര്‍ക്കും.
ഭക്ഷണം കഴിക്കുക:
നിങ്ങളുടെ പങ്കാളിയുമൊത്ത് ഭക്ഷണം കഴിക്കുന്നത് നല്ലകാര്യമാണ്. എന്നാല്‍ സെക്‌സിന് ശേഷം നേരെ അടുക്കളയിലേക്ക് പോയി എന്തെങ്കിലും തിന്നുന്നത് മോശമായ കാര്യമാണ്. നിങ്ങള്‍ വിശപ്പ് കാരണം സെക്‌സ് ആസ്വദിച്ചില്ലെന്ന തോന്നല്‍ ഇത് പങ്കാളിയിലുണ്ടാക്കും.

No comments:

Post a Comment

Popular Posts