മനുഷ്യന്റെ അടിസ്ഥാനവികാരമാണ് ലൈംഗികത. ലൈംഗികമായി സജീവമായവര്‍ക്ക് അതിനപപവാദമായവരെ അപേക്ഷിച്ച് പല ഗുണങ്ങളുമുണ്ട്. ശരീരത്തിനും മനസിനും ആനന്ദം നല്‍കുന്ന പക്രിയയാണ് ലൈംഗികത.
ആഴ്ചയില്‍ മൂന്ന് തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 7500 കലോറി ഊര്‍ജ്ജമാണ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുക. ഇത് 75 മൈല്‍ ഓടുന്നതിന് തുല്യമായ പ്രയോജനമാണ് നല്‍കുക.
ഒരു രാത്രിയിലെ തീവ്രമായ ലൈംഗിക ബന്ധം കോശങ്ങളിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കും. അവയവങ്ങളുടെയും കോശങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് ഇത് സഹായിക്കും.വന്യമായ ലൈംഗികതയില്‍ ഏര്‍പ്പെടുന്ന പുരുഷനില്‍ പുരുഷഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. പുരുഷന്മാരുടെ എല്ലുകള്‍ക്കും മാംസപേശികള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കാന്‍ ഇതുപകരിക്കും.
പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ കൊളസ്രേ്ടാള്‍ നില കുറയുന്നു. ചീത്ത കൊളസ്രേ്ടാളിനെ അപേക്ഷിച്ച് നല്ല കൊളസ്രേ്ടാള്‍ ശരീരത്തില്‍ ഏറുകയും ചെയ്യും.ലൈംഗികത ശരീരവേദനയും തലവേദനയുമൊക്കെ അകറ്റാനും പര്യാപ്തമാണ്. ഊഷ്മളമായ ലൈംഗിക ബന്ധം ഇണകളില്‍ അനിര്‍വ്വചനീയമായ ആനന്ദം പ്രദാനം ചെയ്യും.
പതിവായുള്ള ലൈംഗികത പുരുഷഗ്രന്ഥി എന്നറിയപ്പെടുന്ന പ്രോസ്രേ്ടറ്റ് ഗ്‌ളാന്‍ഡിന്റെ പ്രവര്‍ത്തനത്തെയും ഉത്തേജിപ്പിക്കും. പതിവായി സ്ഖലനം സംഭവിക്കുന്ന പുരുഷന്റെ പ്രോസ്രേ്ടറ്റ് ഗ്‌ളാന്‍ഡില്‍ ദ്രാവകം അടിഞ്ഞ് കൂടിയുള്ള അസ്വസ്ഥത ഉണ്ടാകില്ല.തീവ്രമായുള്ള ലൈംഗിക ബന്ധം ഇണകളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇണചേരുമ്പൊള്‍ ഇണകളുടെ ശരീരത്തില്‍ ഇരുവരെയും തമ്മില്‍ അടുപ്പിക്കുന്ന ഹോര്‍മോണായ ഓസിടോസിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് കാരണം.
പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി സ്ര്തീ ഹോര്‍മോണായ ഈസ്ര്ടജന്‍ നില വര്‍ദ്ധിക്കുന്നു. ഇത് സ്ര്തീകളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. യോനീകോശങ്ങള്‍ കൂടുതല്‍ മസൃണമാകാനും നന്ന്.
No comments:
Post a Comment