മുസാഫര്‍നഗര്‍: രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ വീണ്ടും ബലാത്സംഗം. മുസാഫര്‍നഗറിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്ന്കാരിയായ അധ്യാപികയെ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോയ അധ്യാപികയെ മോഹിത് എന്ന വിദ്യാര്‍ത്ഥി പുറകിലൂടെ വന്ന് വായ മൂടിക്കെട്ടി ആള്‍പാര്‍പ്പില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ആരോടും പറയരുതെന്നും അല്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
പൊലീസ് മൂന്ന് വിദ്യാര്‍ത്ഥികളെയും അറസ്റ്റുചെയ്തു.
http://www.reporterlive.com/
No comments:
Post a Comment